രജീഷ വിജയൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന കീടം സിനിമയുടെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. ടൊവീനോ തോമസ് ആണ് ചിത്രത്തിൻറ്റെ ടീസർ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തത്. ‘ഖോ ഖോ’ എന്ന ചിത്രത്തിനു ശേഷം രാഹുൽ റിജി നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കീടം.
ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് കീടം. രജീഷ വിജയൻ, ശ്രീനിവാസൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവർക്കു പുറമേ വിജയ് ബാബു, മണികണ്ഠൻ പട്ടാമ്പി, രഞ്ജിത് ശേഖർ നായർ, മഹേഷ് എം നായർ, ആനന്ദ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
രാധിക എന്ന സെക്യൂരിറ്റി പ്രൊഫഷണലിനെ ആണ് രജീഷ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. രാധികയുടെ അച്ഛനായ ബാലൻ എന്ന കഥാപാത്രത്തെ ആണ് ശ്രീനിവാസൻ അവതരിപ്പിക്കുന്നത്. ഏറെക്കാലത്തിന് ശേഷം ശ്രീനിവാസൻ ഒരു മുഴുനീള വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് വിജയ് ബാബു ചിത്രത്തിൽ എത്തുന്നത്.
ഫസ്റ്റ് പ്രിൻറ്റ് സ്റ്റുഡിയോസിൻറ്റെ ബാനറിൽ സുജിത് വാരിയർ, ലിജോ ജോസഫ്, രഞ്ജൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ക്രിസ്റ്റി സെബാസ്റ്റ്യൻ ആണ് ചിത്രത്തിൻറ്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്. രാകേഷ് ധരൻ ഛായാഗ്രഹണവും നിർവഹിക്കുന്നു. സിദ്ധാർത്ഥ പ്രദീപ് ആണ് ചിത്രത്തിന് സംഗീതം നൽകുന്നത്.
വിനീത് വേണു, ജോമ് ജോയ്, ഷിൻറ്റോ കെ എസ് എന്നിവർ ആണ് കോ പ്രൊഡ്യുസേഴ്സ്. പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ- അപ്പു എൻ ഭട്ടതിരി. സൌണ്ട് ഡിസൈൻ – സന്ദീപ് കുരിശേരി. വരികൾ – വിനായക് ശശികുമാർ. കലാസംവിധാനം – സതീഷ് നെല്ലായ. വസ്ത്രാലങ്കാരം – മെർലിൻ. മേക്കപ്പ് – രതീഷ് പുൽപ്പള്ളി.