Categories: Uncategorized

ധനൂഷ് ചിത്രം കർണൻ ഒടിടി റിലീസിന് | Karnan OTT Release

ധനൂഷിനെ നായകനാക്കി മാരി സെൽവരാജ് സംവിധാനം ചെയ്ത തമിഴ് ആക്ഷൻ ചിത്രം കർണൻ ഒടിടി റിലീസിലേക്ക്. ആമസോൺ പ്രൈമിലൂടെ മെയ് 14 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ‘പരിയേറും പെരുമാളി’നു ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്ത ചിത്രമാണ് കർണൻ. ചിത്രത്തിൻറ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും മാരി സെൽവരാജാണ്. സമീപകാലത്തിറങ്ങിയ തമിഴ് ചിത്രങ്ങളിൽ ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ട ചിത്രമാണ് കർണൻ. ഏപ്രിൽ ഒമ്പതിന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിച്ചത്.

ചിത്രത്തിൽ മലയാളി താരങ്ങളായ രജീഷ വിജയനും ലാലും അഭിനയിക്കുന്നുണ്ട്. രജീഷ വിജയനാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രജീഷയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണ് കർണൻ. ഇവർക്കു പുറമേ നടരാജൻ സുബ്രഹ്മണ്യൻ, യോഗി ബാബു, ഗൌരി ജി കിഷൻ, ലക്ഷ്മി പ്രിയ ചന്ദ്രമൌലി, അഴകം പെരുമാൾ എന്നിവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്. വി ക്രിയേഷൻസിൻറ്റെ ബാനറിൽ കലൈപ്പുലി എസ് താണുവാണ് ചിത്രം നിർമ്മിക്കുന്നത്.
ജാതി വിവേചനങ്ങൾക്കുനേരെ വെളിച്ചം വീശുകയും അടിച്ചമർത്തപ്പെട്ടവരുടെ ബുദ്ധിമുട്ടുകളെയും അവരുടെ സ്വാതന്ത്യത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളെയും ആണ് സിനിമയിലൂടെ കാണിക്കുന്നത്. 1995 ൽ നടന്ന കൊടിയൻകുളം ജാതി സംഘർഷത്തെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിൻറ്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.

സന്തോഷ് നാരായണനാണ് ചിത്രത്തിൻറ്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ധനൂഷിൻറ്റെ ചിത്രങ്ങളായ കൊടി, വട ചെന്നൈ എന്നീ സിനിമകൾക്കും വരാനിരിക്കുന്ന ചിത്രമായ ജഗമെ തൻതിരം എന്ന ചിത്രത്തിനും സംഗീതം നൽകുന്നത് സന്തോഷ് തന്നെയാണ്. തേനി ഈശ്വർ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് – സെൽവ ആർ കെ, കലാസംവിധാനം – രാമലിംഗം, ആക്ഷൻ – ദിലീപ് സുബ്ബരായൻ.