CINEMA NEWS

നടന്മാരിൽ മോസ്റ്റ് ഡിസറബിൾ മെൻ ആരാണെന്ന് വ്യക്തമാക്കി കല്യാണി പ്രിയദർശൻ

ദുൽഖർ സൽമാൻ നായകനായ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് കല്യാണി പ്രിയദർശൻ. ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചത് കല്യാണി ആയിരുന്നു. ഇപ്പോഴിതാ കൊച്ചി ടൈംസ് നടത്തിയ മത്സരത്തിൽ മോസ്റ്റ് ഡിസറബിൾ വുമൺ 2020 ആയി നടി കല്യാണി പ്രിയദർശൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന അവസരത്തിൽ തൻറ്റെ സിനിമാ ജീവിതത്തെക്കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചുമെല്ലാം വ്യക്തമാക്കിയിരിക്കുകയാണ് താരം. റിലീസിനൊരുങ്ങുന്ന കല്യാണിയുടെ രണ്ട് മലയാള ചിത്രങ്ങൾ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയവും, പ്രിയദർശൻ സംവിധാനം ചെയ്യുന്ന മരക്കാർ അറബിക്കടലിൻറ്റെ സിംഹവുമാണ്. ഈ രണ്ട് സിനിമയെപ്പറ്റിയും താരം വ്യക്തമാക്കി.

“മുന്നോട്ട് ഞാൻ തിരഞ്ഞെടുക്കുന്ന സിനിമകൾ എങ്ങനെ ആയിരിക്കുമെന്ന് പറയാവുന്ന ചിത്രമാണ് ഹൃദയം. അച്ഛനും സഹോദരനുമൊക്കെയുള്ളത് കൊണ്ട് മരക്കാർ അറബിക്കടലിൻറ്റെ സിംഹം എന്ന സിനിമയും എനിക്ക് വളരെ പ്രത്യേകത ഉള്ളതാണ്. സിനിമയിൽ എനിക്ക് ഒരു ചെറിയ റോൾ മാത്രമേയുള്ളൂ. സിനിമയോടുള്ള എൻറ്റെ ഇഷ്ടം നിലനിൽക്കുകയാണ്. കാരണം ഏറ്റവും നന്നായി കെയർ തരുന്ന ആളുകൾക്കൊപ്പം ജോലി ചെയ്യാൻ സാധിച്ചു. അതേ സമയം സിനിമയുടെ ഭാവി അൽപം മങ്ങിയ കാലഘട്ടമാണിത്. അർഹിക്കുന്ന റിലീസ് സിനിമകൾക്ക് ലഭിക്കണേ എന്നാണ് ഞാനിപ്പോൾ പ്രാർത്ഥിക്കുന്നത്. ദൈവത്തെ ചിരിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നമ്മുടെ പദ്ധതികൾ അദ്ധേഹത്തോട് പറഞ്ഞാൽ മതിയെന്ന് എൻറ്റെ പിതാവ് പറയാറുണ്ട്. സിനിമാ വ്യവസായത്തെ സംബന്ധിച്ച് ഇത് സത്യമാണെന്ന് എനിക്ക് തോന്നുന്നു. എനിക്കങ്ങനെ പ്രത്യേകിച്ച് പ്ലാനുകളൊന്നുമില്ല. ഇൻഡസ്ട്രിയാണ് എന്നെ കൊണ്ടുപോകുന്നത്. സമാധാനപരമായി ഏറേക്കാലം ഇത് കൊണ്ടുപോകാൻ സാധിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. “

നടന്മാരിൽ മോസ്റ്റ് ഡിസറബിൾ മെൻ ആരായിരിക്കും എന്ന് ചോദിച്ചാൽ “പാഷനും തുറന്ന് പറച്ചിലുകൾ കൊണ്ടും ദുൽഖർ സൽമാനും കഴിവുകൾക്കൊണ്ട് ഫഹദ് ഫാസിൽ വിനീത് ചേട്ടൻറ്റെ ശബ്ദവും പോസിറ്റിവിറ്റിയും പോലെയും പ്രണവിൻറ്റെ നല്ല സ്വഭാവം തുടങ്ങി ആർക്ക് കൊടുക്കണം എന്ന കാര്യം ബുദ്ധിമുട്ടാണന്നാണ് കല്യാണിയുടെ അഭിപ്രായം.”