CINEMA NEWS

‘അപ്പുവിൻറ്റെ കൂടെ റൊമാൻസ് ചെയ്യാനാണ് കൂടുതൽ എളുപ്പം’. മനസ്സുതുറന്ന് കല്യാണി പ്രിയദർശൻ.

ഇപ്പോൾ മലയാളത്തിൽ ഏറ്റവും കൂടുതൽ തിളങ്ങി നിൽക്കുന്ന യുവ നടിയാണ് കല്യാണി പ്രിയദർശൻ. തെലുങ്ക് സിനിമയിലൂടെ ആണ് കല്യാണി അഭിനയരംഗത്തേക്ക് ചുവടുവയ്ക്കുന്നത്. ഈ വർഷം തന്നെ കല്യാണിയുടെ രണ്ടു മലയാള ചിത്രങ്ങളാണ് പുറത്തിറങ്ങിയത്. ഹൃദയവും ബ്രോ ഡാഡിയും. രണ്ടു ചിത്രങ്ങളിലും മികച്ച പ്രകടനമാണ് കല്യാണി കാഴ്ചവച്ചിരിക്കുന്നത്.
ഇപ്പോൾ പുതിയ ചിത്രങ്ങളെക്കുറിച്ച് കല്യാണി നൽകിയ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഒരു മലയാള സിനിമ ചെയ്യുമ്പോൾ ഒരുപാട് ഉത്തരവാദിത്വങ്ങളുണ്ടെന്നാണ് കല്യാണി പറയുന്നത്. ഇതിൽ ആദ്യത്തേത് പ്രിയദർശൻ – ലിസി ദമ്പതികളുടെ മകൾ എന്നതു തന്നെയാണെന്നാണ് കല്യാണി പറയുന്നത്. കൂടാതെ മറ്റു ഭാഷകളിൽ സിനിമ ചെയ്യുമ്പോൾ ആദ്യ ചിത്രം തന്നെ അവർക്ക് ഇഷ്ടപ്പെട്ടാൽ, പിന്നീട് എത്ര ചിത്രങ്ങൾ പരാജയപ്പെട്ടാലും അവർക്ക് നമ്മളോടുള്ള സ്നേഹം ഒരിക്കലും കുറയുകയില്ല.
എന്നാൽ മലയാളത്തിൽ അങ്ങനെ അല്ല. ചെയ്യുന്ന സിനിമകളെല്ലാം നന്നായാൽ മാത്രമേ അവർ നമ്മുടെ സിനിമകൾ പിന്നീട് കാണുകയും അഭിപ്രായങ്ങൾ പറയുകയും ചെയ്യുകയുള്ളൂ. അഖിൽ അക്കിനേനി നായകനായി എത്തിയ ഹലോ ആയിരുന്നു കല്യാണിയുടെ ആദ്യ ചിത്രം. ഈ സിനിമ കണ്ടിട്ടാണ് വിനീത് ശ്രീനിവാസൻ തന്നെ ഈ സിനിമയിലേക്ക് വിളിച്ചതെന്നും കല്യാണി പറഞ്ഞു. എന്നാൽ ആദ്യം റിലീസ് ചെയ്തത് വരനെ ആവശ്യമുണ്ട് എന്ന ചിത്രമായിരുന്നു.
പ്രണവിനും മോഹൻലാലിനും ഒപ്പമുള്ള അഭിയത്തെക്കുറിച്ചും കല്യാണി മനസ്സുതുറന്നു. പ്രണവിനെ ചെറുപ്പം മുതൽ അറിയാം. അതുകൊണ്ട് തന്നെ അവനൊപ്പം അഭിനയിക്കാനും കാര്യങ്ങൾ ചർച്ച ചെയ്ത് ചെയ്യുവാനും വളരെ എളുപ്പമാണ്. ഞാൻ ഇതുവരെ റൊമാൻസ് ചെയ്തതിൽ ഏറ്റവും എളുപ്പം അപ്പുവിനൊപ്പം ചെയ്യാനായിരുന്നു. മുൻപരിചയം ഉള്ളതിനാൽ ആ കെമസ്ട്രി നന്നായി വർക്കായി. വിനീതേട്ടൻറ്റെ മുഖത്തു നിന്നും അതു വായിച്ചെടുക്കാമായിരുന്നു. ബ്രോ ഡാഡിയിൽ അഭിനിയിക്കാൻ പോയപ്പോൾ ഭയമുണ്ടായിരുന്നു. എങ്കിലും ലാലങ്കളിനൊപ്പം അഭിയിച്ചത് നല്ലൊരു അനുഭവമായിരുന്നെന്നും കല്യാണി പറഞ്ഞു.