മലയാള സിനിമക്ക് നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ജീത്തു ജോസഫ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കൂമൻ. ആസിഫ് അലി ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഫെബ്രുവരി 24 ന് വ്യാഴാഴ്‌ച പാലക്കാട് പോത്തുണ്ടി ശിവക്ഷേത്രത്തിൽ വച്ച് ലളിതമായ ചടങ്ങുകളോടെ ചിത്രത്തിന് തുടക്കമിട്ടു. ജീത്തു ജോസഫ് ആദ്യഭദ്രദീപം തെളിയിച്ചാണ് ചടങ്ങുകൾക്ക് തുടക്കമിട്ടത്. ലിൻറ്റാ ജീത്തു ചിത്രത്തിൻറ്റെ സ്വിച്ചോൺ നിർവഹിച്ചു. ഏയ്ഞ്ചലീന മേരി ആൻറ്റണി ഫസ്റ്റ് ക്ലാപ്പും നൽകി.
അനന്യ ഫിലിംസിൻറ്റെ ബാനറിൽ ആൽവിൻ ആൻറ്റണി ആണ് ചിത്രം നിർമ്മിക്കുന്നത്. പുതിയ ചിത്രവും ത്രില്ലർ ഗണത്തിൽ പെടുന്ന ഒരു സിനിമയാണ്. കേരള – തമിഴ്നാട് അതിർത്തി ഗ്രാമത്തിൻറ്റെ പശ്ചാത്തലത്തിലൂടെ ആണ് ചിത്രമൊരുക്കുന്നത്. കെ ആർ കൃഷ്ണകുമാർ ആണ് ചിത്രത്തിൻറ്റെ തിരക്കഥ ഒരുക്കുന്നത്.
വിഷ്ണു ശ്യാം ആണ് ചിത്രത്തിൻറ്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. വിനായക് ശശികുമാർ ആണ് ഗാനങ്ങൾ രചിക്കുന്നത്. സതീഷ് കുറുപ്പ് ആണ് ചിത്രത്തിൻറ്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. വി എസ് വിനായക് എഡിറ്റിംഗും നിർവഹിക്കുന്നു. കലാ സംവിധാനം രാജീവ് കോവിലകം, മേക്കപ്പ് രതീഷ് വിജയൻ, കോസ്റ്റ്യം ഡിസൈൻ ലിൻറ്റ ജിത്തു, കോ ഡയറക്ടർ അർഫാസ് അയൂബ്, പ്രൊഡക്ഷൻ കൺട്രോളർ ലിബിൻ വർഗീസ്.
രഞ്ജി പണിക്കർ, മേഘനാഥൻ, ബാബുരാജ്, ബൈജു സന്തോഷ്, ജാഫർ ഇടുക്കി, നന്ദു, അഭിരാം രാധാകൃഷ്ണൻ, ദീപക് പറമ്പോൾ, പ്രശാന്ത് മുരളി, ജയിംസ് ഏല്യാ, പരസ്പരം പ്രദീപ്, രാജേഷ് പറവൂർ, ആദം അയൂബ്, ജയൻ ചേർത്തല, ഹന്നാ റെജി കോശി, ശ്രിയാ നാഥ്, പൌളി വൽസൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.