CINEMA NEWS

അഭിഭാഷകനായി സൂര്യ, ജയ് ഭീമിൽ നായിക രജീഷ വിജയൻ

സൂര്യയെ നായകനാക്കി ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിൻറ്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തുവിട്ടു. ജയ് ഭീം എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്. കൂട്ടത്തിൽ ഒരുവൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ ആണ് ജ്ഞാനവേൽ. ചിത്രത്തിൽ ഒരു അഭിഭാഷകൻറ്റെ വേഷത്തിലാണ് സൂര്യ എത്തുന്നത്. ദളിത് മുന്നേറ്റമാണ് ചിത്രത്തിൻറ്റെ പ്രമേയം. രജീഷ വിജയനാണ് ചിത്രത്തിലെ നായിക. രജീഷയുടെ മൂന്നാമത്തെ തമിഴ് ചിത്രമാണിത്. ധനൂഷിനെ നായകനാക്കി മാരി സെൽവരാജ് സംവിധാനം ചെയ്ത കർണൻ ആയിരുന്നു രജീഷയുടെ ആദ്യ തമിഴ് ചിത്രം.

സൂര്യയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് പോസ്റ്റർ പുറത്തിറക്കിയത്. സൂര്യയുടെ മുപ്പത്തി ഒമ്പതാമത്തെ ചിത്രമാണ് ജയ് ഭീം. 2 ഡി എൻറ്റർടെയ്മൻറ്റ്സിൻറ്റെ ബാനറിൽ സൂര്യ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. പോസ്റ്റർ പങ്കുവച്ചുകൊണ്ട് നിരവധി ട്വീറ്റുകളും ഹാഷ് ടാഗുകളും ഇതിനോടകം എത്തിക്കഴിഞ്ഞു. സൂര്യ 39 എന്ന പേരിൽ ചെന്നൈയിലും മറ്റുമായി ചിത്രത്തിൻറ്റെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു എങ്കിലും കൊവിഡ് രണ്ടാം തരംഗത്തെ ഇപ്പോൾ നിർത്തിവച്ചിരിക്കുകയാണ്.

ചിത്രത്തിൽ സൂര്യ ഒരു അഭിഭാഷകൻറ്റെ വേഷത്തിലാണ് എത്തുന്നത്. ഒരു ആദിവാസി സമൂഹത്തിൻറ്റെ കഥയാണ് ചിത്രത്തിൽ പറയുന്നത്. അവർക്കുവേണ്ടി പൊരുതുകയും അവർക്ക് പിന്തുണ നൽകുകയും ചെയ്യുന്ന ഒരാളെയാണ് സൂര്യ സിനിമയിൽ അവതരിപ്പിക്കുന്നത്. രജീഷ വിജയനു പുറമേ മലയാളി താരം ലിജോ മോളും പ്രകാശ് രാജും മണികണ്ഠനും ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

മണികണ്ഠനാണ് ചിത്രത്തിൻറ്റെ രചന നിർവഹിക്കുന്നത്. എസ് ആർ കതിർ ആണ് ചിത്രത്തിൻറ്റെ ഛായാഗ്രഹണം. എഡിറ്റിംഗ് ഫിലോമിൻ രാജ്. വസ്ത്രാലങ്കാരം പൂർണ്ണിമ രാമസ്വാമി. ആക്ഷൻ കൊറിയോഗ്രഫി അൻബറിവ്.