CINEMA NEWS

സിബിഐ 5 ൽ ജഗതി ശ്രീകുമാറും. ചിത്രീകരണം തിരുവനന്തപുരത്തെ ജഗതിയുടെ വീട്ടിൽ.

മമ്മൂട്ടി അഭിനയിച്ച ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധയാകർഷിച്ച ഒരു കഥാപാത്രമായിരുന്നു സേതുരാമയ്യർ സിബിഐ. മമ്മൂട്ടി സേതുരാമയ്യറായി വീണ്ടുമെത്തുന്നു എന്ന വാർത്ത നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ചിത്രത്തിൻറ്റെ സ്വിച്ചോൺ നവംബർ 29 നാണ് നടന്നത്. ചിത്രത്തിൻറ്റെ അഞ്ചാം പതിപ്പാണ് ഇനി വരാനിരിക്കുന്നത്. വേറിട്ട കുറ്റാന്വേഷണ രീതികളാണ് സേതുരാമയ്യർ സിനിമകളിലൂടെ എല്ലാവരും കണ്ടത്. എല്ലാവരെയും ആകാംക്ഷഭരിതരാക്കിയ ചിത്രങ്ങളായിരുന്നു കഴിഞ്ഞ നാലു പതിപ്പുകളും. മമ്മൂട്ടിയെ വീണ്ടും സേതുരാമയ്യറായി സ്ക്രീനിൽ കാണാൻ സാധിക്കും എന്ന ആവേശത്തിലാണ് ആരാധകർ.
ഇപ്പോഴിതാ സിനിമയുടെ മറ്റൊരു സസ്പെൻസ് കൂടി പുറത്തായിരിക്കുകയാണ്. എല്ലാ സിബിഐ സിനിമകളിലും സേതുരാമയ്യരുടെ സഹായിയായി ഉണ്ടായിരുന്ന ആളാണ് വിക്രം ആയി അഭിനയിച്ച ജഗതി ശ്രീകുമാർ. ഇപ്പോഴിതാ സിബിഐ 5 ലും ജഗതി ശ്രീകുമാർ ഉണ്ടാകുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. സിബിഐ 5 പ്രഖ്യാപന സമയം മുതൽ ആരാധകർ ഏറെ കാത്തിരുന്ന വാർത്തയാണിത്.
അദ്ദേഹത്തിൻറ്റെ ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് തിരുവനന്തപുരത്തെ വീട്ടിൽ വച്ചായിരിക്കും സിനിമയുടെ ചിത്രീകരണം. വാഹനാപകടത്തിൽ പരിക്കേറ്റതിനു ശേഷം വർഷങ്ങളായി ജഗതി ശ്രീകുമാർ അഭിനയിച്ചിരുന്നില്ല. മമ്മൂട്ടിയുടെ ആവശ്യപ്രകാരമാണ് അഞ്ചാം പതിപ്പിൽ ജഗതിയെയും ഉൾപ്പെടുത്താൻ തീരുമാനിച്ചതെന്നും റിപ്പോർട്ടുകൾ ഉണ്ട്.
കെ മധുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ നാല് സിബിഐ സിനിമകളുടെയും തിരക്കഥ ഒരുക്കിയ എസ് എൻ സ്വാമി തന്നെയാണ് പുതിയ ചിത്രത്തിൻറ്റയും തിരക്കഥ എഴുതുന്നത്. സ്വർഗ്ഗചിത്രയുടെ ബാനറിൽ സ്വർഗ്ഗചിത്ര അപ്പച്ചനാണ് ചിത്രം നിർമ്മിക്കുന്നത്. മുകേഷ്, ആശാ ശരത്, സായി കുമാർ, രഞ്ജി പണ്ക്കർ, സൌബിൻ ഷാഹിർ, രമേശ് പിഷാരടി, ദിലീഷ് പോത്തൻ, അനൂപ് മോനോൻ, സ്വാസിക, മാളവിക മേനോൻ, അന്ന രേഷ്മ രാജൻ തുടങ്ങി നിരവധി താരനിരയും ചിത്രത്തിലുണ്ട്.