പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനിത് ശ്രീനിവാസൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഹൃദയം ( Hridayam Movie ). മെറിലാൻഡ് സിനിമാസും ബിഗ് ബാംഗ് എൻറ്റർടൈൻമെൻറ്റ്സിൻറ്റെയും ബാനറിൽ വിശാഖ് സുബ്രമണ്യവും നോബിൾ ബാബു തോമസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മെറിലാൻഡ് സിനിമാസാണ് ചിത്രത്തിൻറ്റെ വിതരണം. അജു വർഗ്ഗീസ്, അരുൺ കുര്യൻ, മീനാക്ഷി രവീന്ദ്രൻ, വിജയരാഘവൻ, ബൈജു സന്തോഷ്, ജോജോ ജോസ്, ആദർശ് സുകുമാരൻ, പ്രശാന്ത് നായർ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിൻറ്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കാതിൽ എഡിറ്റിംങ് രഞ്ജൻ അബ്രാഹം വസ്ത്രാലങ്കാരം ദിവ്യ ജോർജ് മേക്കപ്പ് ഹസ്സൻ വന്ദൂർ സംഘട്ടനം മാഫിയ ശശി തുടങ്ങിയവർ നിർവ്വഹിക്കുന്നു. കൈതപ്രം, വിനീത് ശ്രീനിവാസൻ, അരുൺ അലത്ത്, ബുള്ളേ ഷാ എന്നിവരാണ് ഗാനരചയിതാക്കൾ. ചിത്രത്തിൻറ്റെ സംഗീത സംവിധായകൻ ഹേഷാം അബ്ദുൾ വഹാബാണ്. മലയാള നടൻ പൃഥിരാജ് സുകുമാരൻ ഈ ചിത്രത്തിലെ ഒരു ഗാനം ആലപിച്ചിട്ടുണ്ട്. ഇസ്താംബൂളിൽ വെച്ചായിരുന്നു സിനിമയിലെ ഗാനരംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്.
കൊച്ചി, പാലക്കാട്, ചെന്നൈ എന്നിവടങ്ങളിലായാണ് സിനിമയുടെ ഷൂട്ടിംങ്. തൻറ്റെയും ഭാര്യയുടെയും സുഹൃത്തുക്കളുടെയും ജീവിതത്തെയും കോളേജ് കാലഘട്ടത്തെയും അടിസ്ഥാനമാക്കിയാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്ന് ചിത്രത്തിൻറ്റെ സംവിധായകൻ വിനീത് ശ്രീനിവാസൻ പറഞ്ഞു. വിനീതും ഭാര്യയും പഠിച്ച ചെന്നൈയിലെ കെസിജി കോളേജ് ഓഫ് ടെക്നോളജിയിൽ ആണ് സിനിമയുടെ പ്രധാന ഭാഗങ്ങൾ ഷൂട്ട് ചെയ്തിരിക്കുന്നത്.