ഏറേ നാളുകൾക്ക് ശേഷം റഹ്മാൻ മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നു ( Ethire Rahman Movie) . എതിരെ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് തിരിച്ച് വരവ്. നവാഗതനായ അമൽ കെ ജോബിയാണ് ചിത്രത്തിൻറ്റെ കഥയും സംവിധാനവും. അനൂപ് മേനോൻ നായകനായ ബാങ്കിംഗ് ഹവേഴ്സ് 10-4 എന്ന ചിത്രത്തിൻറ്റെ തിരക്കഥാകൃത്താണ് അമൽ കെ ജോബി. ഡിവൈഎസ്പി അസർ മുഹമ്മദ് എന്ന കഥാപാത്രത്തെയാണ് റഹ്മാൻ ഈ സിനിമയിൽ അവതരിപ്പിക്കുന്നത്.
സൌത്ത് ഇന്ത്യയിലെ പ്രമുഖ നിർമ്മാണ കമ്പനിയായ അഭിഷേക് ഫിലിംസിൻറ്റെ ബാനറിൽ രമേഷ് പി പിള്ളയാണ് ചിത്രം നിർമ്മിക്കുന്നത്. സേതുവാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നൈല ഉഷയാണ് ചിത്രത്തിലെ നായിക. ഫോറൻസിക് ഓഫീസർ വൈഷ്ണവിയുടെ വേഷമാണ് നൈല അവതരിപ്പിക്കുന്നത്. ഗോകുൽ സുരേഷ്, മണിയൻ പിള്ള രാജു, ശാന്തികൃഷ്ണ, ഇന്ദ്രൻസ്, വിജയ് നെല്ലീസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തൊടുപുഴ, ഈരാറ്റുപേട്ട, പാല, ഏറ്റുമാനൂർ എന്നിവടങ്ങളിലാണ് സിനിമയുടെ ഷൂട്ടിംഗ്. ഇതൊരു സൈക്കോ ത്രില്ലർ മൂവിയാണ്. കേരളത്തിലെ ഒരു മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പും അതേ തുടർന്ന് ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവ വികാസങ്ങളുമാണ് ചിത്രത്തിൻറ്റെ പ്രമേയം.
ഛായാഗ്രഹണം വിഷ്ണുനാരായണൻ സംഗീത സംവിധാനം കേദാർ എഡിറ്റിംഗ് നിഖിൽ വേണു മേക്കപ്പ് റഹീം കൊടുങ്ങല്ലൂർ വസ്ത്രാലങ്കാരം ഇർഷാദ് ചെറുകുന്നം കലാസംവിധാനം സുജിത് രാഘവ് എന്നിവർ നിർവ്വഹിക്കുന്നു. പ്രമേഷ് പ്രഭാകരനാണ് ചിത്രത്തിൻറ്റെ പോസ്റ്റർ ഡിസൈനർ. കുടമാളൂർ രാജാജി, അമൽ ദേവ് കെ ആർ ,ജോസ് അറുകാലിൽ, അജോസ് മരിയൻ പോൾ എന്നിവരാണ് സിനിമയുടെ അസോസിയേറ്റ് ഡയറക്ടർമാർ.