CINEMA NEWS

എസ്ര ഹിന്ദി റീമേക്കിൽ നായകനായി ഇമ്രാൻ ഹാഷ്മി

2017ൽ പൃഥ്വിരാജിനെ നായകനാക്കി ജയ് കൃഷ്ണൻ സംവിധാനം ചെയ്ത ഹൊറർ ചിത്രമാണ് എസ്ര. ഇപ്പോഴിതാ ചിത്രത്തിൻറ്റെ ഹിന്ദി റീമേക്കും ഒരുങ്ങിയിരിക്കുകയാണ്. ഡൈബ്ബുക് എന്ന പേരിൽ ജയ് കൃഷ്ണൻ തന്നെയാണ് ചിത്രം ഹിന്ദിയിലും സംവിധാനം ചെയ്യുന്നത്. ചിത്രത്തിൻറ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ജയ് കൃഷ്ണൻ തന്നെയാണ്. ഇമ്രാൻ ഹാഷ്മിയാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിൻറ്റെ ടീസർ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കിയിരുന്നു. ആമസോൺ പ്രൈം വീഡിയോസിലൂടെയാണ് ചിത്രം പ്രദർശനത്തിന് എത്തുക. ഈ മാസം 29നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
സുജിത് വാസുദേവാണ് ചിത്രത്തിനറ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ടീ സീരിസിൻറ്റെ ബാനറിൽ ഭൂഷൺ കുമാർ, കുമാർ മങ്കത് പഥക്, കൃഷൻ കുമാർ, അഭിഷേക് പഥക് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നക്കുന്നത്. ചിത്രത്തിൽ ഇമ്രാൻ ഹാഷ്മിന് പുറമേ ദർശന ബനിക്, പ്രണവ് രഞ്ജൻ, മാനവ് കൌൾ യൂരി സുരി, ഡെൻസിൽ സ്മിത്ത്, വിപിൻ ശർമ, ഇവാൻ, നികിത ദത്ത്, വിവാന സിംഗ്, സുദേവ് നായർ തുടങ്ങീ നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്. ചിത്രത്തിൻറ്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ക്ലിൻറ്റൺ സെറെജോയാണ്. മുംബൈയിലും മൌറീഷ്യസിലുമായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.
മലയാളത്തിൽ 2017ൽ റിലീസ് ചെയ്ത ചിത്രമാണ് എസ്ര. പ്രിയ ആനന്ദായിരുന്നു ചിത്രത്തിലെ നായികയായി എത്തിയത്. ടൊവിനോ തോമസ്, സുദേവ് നായർ, വിജയരാഘവൻ, സുജിത്ത് ശങ്കർ, ആൻ ശീതൾ, പ്രതാപ് പോത്തൻ, ബാബു ആൻറ്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ഏറേ പ്രശംസ നേടിയ ചിത്രം കൂടിയാണ് എസ്ര.