സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനായി ദുൽഖർ സൽമാൻ. കിംഗ് ഓഫ് കൊത്ത എന്ന് പേരിട്ടിരിക്കുന്ന ചിത്രം ദുൽഖറിൻറ്റെ തന്നെ നിർമ്മാണ കമ്പനിയായ വേഫെയർ ഫിലിംസാണ് നിർമ്മിക്കുന്നത്. ദുൽഖറിൻറ്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ചിത്രത്തിൻറ്റ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്. ചിത്രത്തിൻറ്റെ വ്യത്യസ്തമായ പേരുക്കൊണ്ട് തന്നെ വളരെ ചുരുങ്ങിയ സമയം കൊണ്ട് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വളരെ അധികം ശ്രദ്ധ നേടിയിരുന്നു. അഭിലാഷ് എൻ ചന്ദ്രനാണ് കിംഗ് ഓഫ് കൊത്തയുടെ തിരക്കഥ ഒരുക്കുന്നത്. ആതിര ദിൽജിത്താണ് ചിത്രത്തിൻറ്റെ പി ആർ ഒ. സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. ജോഷിയുടെ സിനിമകളിൽ കൂടുതലും മമ്മൂട്ടിയാണ് നായകനായി എത്തിയിരുന്നത്. ഇപ്പോൾ മകൻ അഭിലാഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖർ സൽമാൻ നായകനായി എത്തുന്നത്
പ്രേക്ഷകർ വളരെ ആകാംക്ഷയോടെയാണ് നോക്കി കാണുന്നത്.
നിരവധി ചിത്രങ്ങളാണ് ദുൽഖറിൻറ്റെ ഇനി റിലീസാവുനുള്ളത്. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന കുറുപ്പ് ആണ് എല്ലാവരും കാത്തിരിക്കുന്ന ഒരു ചിത്രം. തിയേറ്ററുകൾ സജീവമായാൻ ചിത്രം ഉടൻ തന്നെ റിലീസിനെത്തും. പ്രശസ്ത ഡാൻസ് കൊറിയോഗ്രാഫർ ബൃന്ദ ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിലും നായകൻ ദുൽഖർ തന്നെയാണ്. ഹേ സിനാമിക എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ കാജൽ അഗർവാളും അദിതി റാവുമാണ് നായികമാർ. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സല്യൂട്ട് ആണ് അടുത്ത ചിത്രം. ചിത്രത്തിൽ സബ് ഇൻസ്പെക്ടർ അരവിന്ദ് കരുണാകരൻ എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിക്കുന്നത്. കൂടാതെ പറവ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സൌബിൻ സംവിധാനം ചെയ്യുന്ന ഓതിരം കടകം എന്ന ചിത്രത്തിലും ദുൽഖർ തന്നെയാണ് നായകൻ.