CINEMA NEWS

ദൃശ്യം 2 കന്നഡയിലേക്ക്; കേന്ദ്ര കഥാപാത്രങ്ങളായി നവ്യ നായരും രവിചന്ദ്രനും.

മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിലെത്തിയ സൂപ്പർഹിറ്റ് ചിത്രം ആയിരുന്നു ദൃശ്യം 2. 2013 ൽ പുറത്തിറങ്ങിയ ദൃശ്യം എന്ന സിനിമയുടെ തുടർച്ചയായിരുന്നു ദൃശ്യം 2. എട്ടു വർഷങ്ങൾക്കു ശേഷമാണ് ജീത്തു ജോസഫ് രണ്ടാം ഭാഗം പുറത്തിറക്കിയത്. ചിത്രം വലിയ വിജയം ആവുകയും ചെയ്തു. കൊവിഡ് പശ്ചാത്തലത്തിൽ ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രം കന്നഡ റീമേക്കിന് ഒരുങ്ങുകയാണ്. ചിത്രത്തിൻറ്റെ നിർമ്മാതാക്കൾ തന്നെ ആണ് ഈ വിവരം സോഷ്യൽ മീഡിയയിലുടെ അറിയിച്ചത്.

ദൃശ്യ 2 എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്. കന്നഡ താരം രവിചന്ദ്രനാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. മലയാളത്തിൽ മീന അവതരിപ്പിച്ച കഥാപാത്രത്തെ നവ്യ നായരാണ് കന്നഡയിൽ അവതരിപ്പിക്കുന്നത്. ഒപ്പം ഐജിയായി ആശ ശരത്ത് തന്നെയാണ് എത്തുന്നത്. ചിത്രത്തിൻറ്റെ ആദ്യ ഭാഗത്തിലും ഇവർ തന്നെ ആയിരുന്നു.പി വാസുദേവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2014 ൽ ആയിരുന്നു ദൃശ്യം കന്നഡ റീമേക്ക് പുറത്തിറങ്ങിയത്. ചിത്രം കന്നഡയിലും മികച്ച വിജയം നേടിയിരുന്നു. നൂറു ദിവസത്തിൽ അധികം ചിത്രം തിയേറ്ററുകളിൽ പ്രദർസിപ്പിച്ചിരുന്നു.

കന്നഡ ദൃശ്യ ആദ്യഭാഗത്തിലെ താരങ്ങൾ തന്നെയാണ് രണ്ടാം ഭാഗത്തിലും എത്തുന്നത്. ഇ ഫോർ എൻറ്റർടെയ്മൻറ്റ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്. ജൂലൈ 12 മുതൽ ചിത്രത്തിൻറ്റെ ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്. ഇളയരാജ ആയിരുന്നു ചിത്രത്തിൻറ്റെ സംഗീത സംവിധാനം നിർവഹിച്ചത്.

ദൃശ്യം ആദ്യഭാഗവും നിരവധി ഇന്ത്യൻ ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടിരുന്നു. ദൃശ്യം 2 ഉം നിരവധി ഭാശകളിലേക്ക് റീമേക്ക് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. ചിത്രത്തിൻറ്റെ തെലുങ്ക് പതിപ്പ് ജീത്തു ജോസഫ് തന്നെയാണ് സംവിധാനം ചെയ്യുന്നത്.