നവാഗതനായ എസ് ജെ സിനുവിൻറ്റെ സംവിധാനത്തിൽ അമിത്ത് ചക്കാലക്കൽ നായകനായി എത്തുന്ന ജിബൂട്ടി എന്ന ചിത്രത്തിൻറ്റെ റിലീസ് പ്രഖ്യാപിച്ചു. ഡിസംബർ 31ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് സിനിമയുടെ അണിയറപ്രവർത്തകർ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. നേരത്തെ റിലീസ് ചെയ്ത ചിത്രത്തിൻറ്റെ ട്രെയിലറിനും പോസ്റ്ററിനുമെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ആക്ഷൻ ജോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം ഷകുൻ ജസ്വാളാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജേക്കബ് ഗ്രിഗറി, ദിലീഷ് പോത്തൻ, ബിജു സോപാനം, സുനിൽ സുഖദ, ബേബി ജോർജ്, കിഷോർ, ഗീത, ആതിര, അഞ്ജലി നായർ, രോഹിത് മഗ്ഗു, അലൻസിയർ, പൌളി വത്സൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ബ്ലൂഹിൽ നെയ്ൽ കമ്മ്യൂണിക്കേഷൻറ്റെ ബാനറിൽ ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിലെ മലയാളി വ്യവസായി ജോബി പി സാം ആണ് ചിത്രം നിർമ്മിക്കുന്നത്. തോമസ് പി മാത്യൂവാണ് ചിത്രത്തിൻറ്റെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ. ചിത്രത്തിൻറ്റെ 75 ശതമാനം ഷൂട്ടിംങും പൂർത്തിയാക്കിയത് ആഫ്രിക്കയിലെ ജിബൂട്ടിയിലായിരുന്നു.
അഫ്സൽ അബ്ദുൾ ലത്തീഫും എസ് ജെ സിനുവും ചേർന്നാണ് ചിത്രത്തിൻറ്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൻറ്റെ ഛായാഗ്രഹണം ടി ഡി ശ്രീനിവാസ്, ചിത്രസംയോജനം സംജിത് മുഹമ്മദ്, ആർട്ട് സാബു മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ് പടിയൂർ, കോസ്റ്റ്യൂം ശരണ്യ ജീബു, സ്റ്റിൽസ് രാംദാസ് മാത്തൂർ, സ്റ്റണ്ട് വിക്കി മാസ്റ്റർ, റൺ രവി, മാഫിയ ശശി, ഡിസൈൻസ് മനു ഡാവിഞ്ചി, വാർത്താ പ്രചരണം മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ മാർക്കറ്റിംങ് ഹെയിൻസ് എന്നിവരും നിർവ്വഹിക്കുന്നു. ഗുഡ്വിൽ എൻറ്റർടൈൻമെൻറ്റ്സാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.