മണിച്ചിത്രത്താഴ്, വെള്ളാനകളുടെ നാട്, തേന്മാവിൻ കൊമ്പത്ത് എന്നീ ചിത്രങ്ങളിലൂടെ വളരെ ശ്രദ്ധേയനായ ഒരു നടനാണ് കുതിരവട്ടം പപ്പു. ധാരാളം കഥാപാത്രങ്ങളിലൂടെ മലയാളികളെ വിസ്മയിപ്പിക്കുകയും പൊട്ടിച്ചിരിപ്പിക്കുകയും ചെയ്ത ഹാസ്യ നടനാണ് അദ്ധേഹം. ഇപ്പോളിതാ അദ്ധേഹത്തിൻറ്റെ മകൻ Binu Pappuവും ഓപ്പറേഷൻ ജാവ എന്ന ചിത്രത്തിലൂടെ വിസ്മയിപ്പിച്ചിരിക്കുകയാണ്. സൈബർ സെൽ ഉദ്യോഗസ്ഥനായ ജോയ് എന്ന കഥാപാത്രത്തെയാണ് ബിനു പപ്പു ചിത്രത്തിൽ അവതരിപ്പിച്ചത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ ശ്രദ്ധ നേടിയിരിക്കുകയാണ് ഈ കഥാപാത്രം. വളരെ പെർഫക്ഷനോടെയാണ് ജോയ് എന്ന കഥാപാത്രത്തെ ബിനു അവതരിപ്പിച്ചിരിക്കുന്നത്. ശബ്ദം നല്ല സാമ്യം ഉണ്ട് നല്ല അഭിനയം അച്ഛൻ ചിരിക്കൊണ്ട് കീഴടക്കി മകൻ അഭിനയിച്ച് വിസ്മയിപ്പിക്കുന്നു എന്നാണ് ആരാധകരുടെ അഭിപ്രായം.
സിനിമയിൽ പ്രണയത്തെക്കുറിച്ച് ജോയി എന്ന കഥാപാത്രം പറയുന്ന “പ്രണയം എന്ന് പറയുന്നത് ബാഹ്യ സൌന്ദര്യമല്ല ആന്തരിക സൌന്ദര്യമാണ്, മാത്രമല്ല പ്രണയം എന്നത് ബഹുമാനമാണ്” എന്ന ഡയലോഗ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാണ്. നേരത്തെ വെള്ളാനകളുടെ നാട് എന്ന ചിത്രത്തിൽ കുതിരവട്ടം പപ്പു ചേട്ടൻ അവതരിപ്പിച്ച എഞ്ചിൻ ഓപ്പറേറ്റർ സുലൈന്മാൻറ്റെ കഥാപാത്രവും അതിലെ താമരശ്ശേരി ചൊരം എന്ന ഡയലോഗും മലയാളികൾക്ക് ഏറേ പ്രിയപ്പെട്ട ഒന്നായിരുന്നു.
സഖാവ് എന്ന ചിത്രത്തിലൂടെയാണ് ബിനു പപ്പു സിനിമയിൽ അഭിനയിക്കാൻ ആരംഭിച്ചത്. ഹെലൻ, അമ്പിളി, വൺ, റാണി പത്മിനി എന്നീ ചിത്രങ്ങളിലും വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഗപ്പി, അമ്പിളി, വൈറസ് എന്നീ ചിത്രങ്ങളുടെ അസിസ്റ്റൻറ്റ് ഡയറക്ടറായും പ്രവർത്തിച്ചിരുന്നു.