TELEVISION

ബിഗ് ബോസിലെ അവസാന ക്യാപ്റ്റൻ റിതു, വിട്ടുകൊടുത്ത് നോബി| Bigg Boss Malayalam Season 3

Bigg Boss Malayalam Season 3 : നൂറ് ദിവസമാണ്‌ ബിഗ്ബോസിൻറ്റെ കാലയളവ്. എങ്കിലും ഇപ്പോഴത്തെ അവസ്ഥ കണക്കിലെടുത്ത് രണ്ട് ആഴ്ച കൂടെ പരിപാടി നീട്ടിയിട്ടുണ്ട്. മത്സരാർത്ഥികൾ വാശിയോടെയാണ് ഓരോ ടാസ്കും നേരിടുന്നത്. പ്രേക്ഷകർ ഇരു കൈകളും നീട്ടിയാണ് ബിഗ് ബോസ് സ്വീകരിച്ചത്. ഓരോ ആഴ്ചയും ഓരോ മത്സരാർത്ഥികൾ പുറത്ത് പോയിരുന്നു. എന്നാൽ കഴിഞ്ഞ ആഴ്ച രണ്ടു മത്സരാർത്ഥികൾ പടിയിറങ്ങി, രമ്യയും സൂര്യയും.

ബിഗ്ബോസ് വീട്ടിലെ ഒരു പ്രധാന ടാസ്കാണ് ക്യാപ്റ്റൻസി ടാസ്ക്. ക്യാപ്റ്റൻ ആയി തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തി ആ ആഴ്ചയിലെ നോമിനേഷൻ പട്ടികയിൽ വരില്ല എന്നതുകൊണ്ട് തന്നെ ഓരോ മത്സരാർത്ഥിയും ക്യാപ്റ്റൻസി ടാസ്ക് വളരെ വാശിയോടെയാണ് എടുത്തിരുന്നത്.
റംസാൻ, മണിക്കുട്ടൻ, നോബി എന്നിവരാണ് ഈ ആഴ്ചയിലെ ക്യാപ്റ്റൻസി ടാസ്കിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ശാരീരിക പ്രശ്നങ്ങൾ കൊണ്ട് , നോബിക്ക് പകരം മത്സരിച്ചത് അനൂപാണ്. ആ മത്സരത്തിൽ അനൂപ് വിജയിക്കുകയും ചെയ്തു. അങ്ങനെ നോബിയാണ് ഈ ആഴ്ചയിലെ ക്യാപ്റ്റൻ ആയി തെരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ പ്രക്ഷകർക്ക് നോബിയുടെ ഇത്തരം ഒഴിഞ്ഞുമാറലിൽ പ്രതിഷേധം ഉണ്ട്. ഇതിന് മുമ്പിലെ ഒരു ക്യാപ്റ്റൻസി ടാസ്ക്കിലും നോബി പകരം ആളെ വച്ച് മത്സരിച്ചാണ് ക്യാപ്റ്റൻ ആയത്. കളിക്കാൻ അല്ലെങ്കിൽ നോബി എന്തിനാണ് ബിഗ് ബോസിൽ പോയത് എന്നാണ് പ്രക്ഷകർ ചോദിക്കുന്നത്. പ്രക്ഷകരുടെ ഈ അഭിപ്രായം മാനിച്ച് കൊണ്ടായിരിക്കാം മോഹൻലാൽ അത്തരം ഒരു തീരുമാനം എടുത്തത്.

ബിഗ് ബോസ് സീസൺ 3 ൽ ഇതുവരെ ക്യാപ്റ്റൻ ആകാത്തത് റിതുവും ഡിംബലും ആണ്. ലാലേട്ടൻ നോബിയോട് ചോദിച്ചിരുന്നു ക്യാപ്റ്റൻസി കൈമാറാൻ താല്പര്യം ഉണ്ടോയെന്ന്. ക്യാപ്റ്റൻ ആകാത്തവർക്ക് അവസരം കൊടുക്കൂ എന്ന് പറഞ്ഞതും മോഹൻലാലാണ്. നോബി അത് സമ്മതിക്കുകയും ചെയ്തു. ക്യാപ്റ്റൻസി വിട്ടുകൊടുക്കുന്നതിൽ സന്തോഷമേ ഉള്ളു, അത് ഇവരിൽ ആർക്ക് വേണമെങ്കിലും കൊടുക്കാം, ഒരു ചെറിയ മത്സരത്തിലൂടെ ഇവരിൽ ആര് വേണമെന്ന് തീരുമാനിക്കട്ടെ എന്നും നോബി പറഞ്ഞു. എന്നാൽ തനിക്ക് ക്യാപ്റ്റൻ ആകേണ്ട, റിതുവിന് കൊടുക്കുന്നതിൽ തനിക്ക് സന്തോഷമാണ്, റിതു അത് അർഹിക്കുന്നുവെന്നും ഡിംബൽ പറഞ്ഞു.

ഒന്നിലധികം തവണ ക്യാപ്റ്റൻസി ടാസ്കിലേക്ക് റിതു തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എങ്കിലും ഇതുവരെ ക്യാപ്റ്റൻ ആകാൻ സാധിച്ചിരുന്നില്ല. അങ്ങനെ പതിനാലാം ആഴ്ചയിലെ ക്യാപ്റ്റൻ ആകാൻ റിതുവിന് ഭാഗ്യം ലഭിക്കുകയായിരുന്നു. ക്യാപ്റ്റൻ ആയി കഴിഞ്ഞാൽ ഒരുപാട് കാര്യങ്ങൾ തനിക്ക് ചെയ്യാനുണ്ട്, അതെല്ലാം ചെയ്യാൻ താൻ ആഗ്രഹിക്കുന്നുവെന്ന് കഴിഞ്ഞ ആഴ്ചയിൽ റിതു ലാലേട്ടനോട് പറഞ്ഞിരുന്നു.