CINEMA NEWS

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ റിലീസിന് ഒരുങ്ങി ധനുഷ് – അക്ഷയ് കുമാർ ചിത്രം ‘അത്രംഗി രേ’

ഒടിടി പ്ലാറ്റ്ഫോമിൽ റിലീസിന് ഒരുങ്ങി അക്ഷയ് കുമാറിനൊപ്പം ധനുഷും സാറാ അലി ഖാനും ഒരുമിക്കുന്ന അത് രംഗീ രേ. പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ക്രിസ്മസ് റിലീസ് ആയി ഡിസംബർ 24ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് സിനിമയുടെ അണിയറപ്രവർത്തകർ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. മ്യൂസിക്കൽ റൊമാൻറ്റിക് ഡ്രാമ ജോണറിൽ ഒരുക്കുന്ന ചിത്രത്തിൻറ്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ആനന്ദ് എൽ റായ് ആണ്.
ഹിമാൻഷു ശർമ്മ തിരക്കഥ ഒരുക്കുന്ന ചിത്രം ടി സീരിസ്, കളർ യെല്ലോ പ്രൊഡക്ഷൻസ്, കേപ്പ് ഓഫ് ഫിലിംസ് എന്നീ ബാനറുകളിൽ ഭൂഷൺ കുമാർ, കൃഷൻ കുമാർ, അരുണ ഭാട്ടിയ, ഹിമാൻഷു ശർമ്മ, ആനന്ദ് എൽ റായ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. വാരാണസി, മധുര, ദില്ലി എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് സിനിമയുടെ ഷൂട്ടിംങ് പൂർത്തിയാക്കിയത്. 2020 മാർച്ചിലാണ് സിനിമയുടെ ഷൂട്ടിംങ് ആരംഭിച്ചത്.
തിയേറ്ററുകൾ തുറന്നതിന് ശേഷവും ഡയറക്ട് ഒടിടി റിലീസിനെത്തുന്ന അക്ഷയ് കുമാറിൻറ്റെയും ധനുഷിൻറ്റെയും ആദ്യ ചിത്രമാണ് അത്രംഗീ രേ. നേരത്തെ തിയേറ്റർ റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം ഇപ്പോൾ ഒടിടിയിലേക്ക് മാറ്റുകയായിരുന്നു. ലക്ഷ്മി ആയിരുന്നു ഏറ്റവും ഒടുവിലായി ഒടിടി റിലീസ് ചെയ്ത അക്ഷയ് കുമാറിൻറ്റെ സിനിമ. പിന്നീട് എത്തിയ ബെൽബോട്ടവും സൂര്യവൻശിയും തിയേറ്റർ റിലീസായിരുന്നു. ആനന്ദ് എൽ റായ് സംവിധാനം ചെയ്യുന്ന രക്ഷാബന്ധനിലാണ് അക്ഷയ് കുമാർ ഇപ്പോൾ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. അടുത്ത വർഷമാണ് ചിത്രത്തിൻറ്റെ റിലീസ്. കർണ്ണനാണ് ഏറ്റവും ഒടുവിലായി തിയേറ്റർ റിലീസ് ചെയ്ത ധനുഷ് ചിത്രം. അതോസമയം ജഗമേ തന്തിരമാണ് ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത അവസാന ചിത്രം.