CINEMA NEWS

ഷാരൂഖ് ഖാൻറ്റെ മകൻ ആര്യൻ ഖാൻ സംവിധാനത്തിലേക്ക്, അരങ്ങേറ്റം വെബ്സീരീസിലൂടെ.

ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻറ്റെ മകൻ ആര്യൻ ഖാൻ സംവിധാന രംഗത്തേക്ക് ചുവടുവയ്ക്കുന്നുവെന്ന് റിപ്പോർട്ടുകൾ. ഒരു വെബ്സീരീസും ഒരു ഫീച്ചർ സിനിമയും സംവിധാനം ചെയ്തുകൊണ്ടാണ് ആര്യൻ ഖാൻ അരങ്ങേറ്റം കുറിക്കുന്നത്. റെഡി ചില്ലീസ് എൻറ്റർടെയ്മൻറ്റിനു വേണ്ടിയാണ് ആര്യൻ ഖാൻ സംവിധാനം ചെയ്യുന്നത്.
ചിത്രത്തിൻറ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ആര്യൻ ഖാൻ തന്നെയാണ്. കഴിഞ്ഞ ദിവസം മുംബൈയിലെ സ്റ്റുഡിയോയിൽ വച്ച് വെബ്സീരീസിൻറ്റെ ആദ്യ പരീക്ഷണ ചിത്രീകരണം നടത്തിയെന്നും റിപ്പോർട്ടുകളുണ്ട്. ജേഴ്സ് സിനിമയിലെ നായിക പ്രിത കമാനിയും സെറ്റിലുണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിൽ പ്രിത കമാനി ഒരു പ്രധാന വേഷത്തിലെത്തുന്നുവെന്നാണ് സൂചന.

വൈകാതെ തന്നെ ചിത്രത്തെ സംബന്ധിച്ചുള്ള മറ്റു വിവരങ്ങൾ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെയും പുറത്തുവന്നിട്ടില്ല. ആര്യൻ ഖാൻറ്റെ സിനിമാപ്രേവേശനം ചർച്ചയാകാൻ തുടങ്ങിയിട്ട് കുറെ നാളുകളായി. എന്നാൽ മകന് അഭിയിച്ചാൻ താത്പര്യമില്ലെന്നും സംവിധാനം ചെയ്യാനാണ് താത്പര്യമെന്നും മുമ്പ് പല അഭിമുഖങ്ങളിലും ഷാരൂഖ് പറഞ്ഞിരുന്നു. ഏതായാലും പുതിയ വാർത്തയെ വളരെ പ്രതീക്ഷയോടെയാണ് ആരാധാകരും സിനിമലോകവും നോക്കികാണുന്നത്.
ആര്യനു പുറമേ സഹോദരി സുഹാന ഖാനും സിനിമ രാംഗത്തേക്ക് ചുവടുവയ്ക്കുകയാണ്. സോയ അക്തർ സംവിധാനം ചെയ്യുന്ന വെബ് സീരിസിലൂടെ ആണ് സുഹാന അരങ്ങേറ്റം കുറിക്കുന്നത്.

അതേസമയം, പത്താനാ ആണ് ഇനി ഷാരൂഖ് ഖാൻറ്റെ റിലീസാകാനുള്ള ചിത്രം. കോവിഡിനെ തുടർന്ന് ചിത്രത്തിൻറ്റെ ചിത്രീകരണം നീട്ടിവച്ചിരിക്കുകയായിരുന്നു. ഇപ്പോൾ ചിത്രത്തിൻറ്റെ ഷൂട്ടിംഗ് വീണ്ടും ആരംഭിച്ചിരിക്കുകയാണ്. സ്പെയിനിൽ ആണ് ചിത്രത്തിൻറ്റെ ഭൂരിഭാഗം ഭാഗവും ചിത്രീകരിക്കുന്നത്. ദീപിക പദുക്കോൺ, ജോൺ എബ്രാഹം എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം ഷാരൂഖിന് ഒരു വൻ തിരിച്ചുവരവ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.