തമിഴ് നടൻ വിജയ് സേതുപതി നായകനാകുന്ന Article 19 (1) (a) എന്ന് പേരിട്ടിരിക്കുന്ന മലയാള ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നു. 2019-ൽ പുറത്തിറങ്ങിയ മാർക്കോണി മത്തായി എന്ന ജയറാം ചിത്രത്തിന് ശേഷം വിജയ് സേതുപതി അഭിനയിക്കുന്ന രണ്ടാമത്തെ മലയാള ചിത്രമാണിത്. നവാഗതയായ ഇന്ദു വി എസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിത്യ മേനോനാണ് നായിക.ഇന്ദ്രജിത്ത്, ഇന്ദ്രൻസ് തുടങ്ങിയ നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
തമിഴ് നാട്ടിൽ ജനിച്ച് കേരളത്തിൽ താമസിക്കുന്ന ഒരു എഴുത്തുകാരൻറ്റെ കഥാപാത്രത്തെയാണ് വിജയ് സേതുപതി ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. ആൻറ്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആൻറ്റോ ജോസഫാണ് ചിത്രം നിർമ്മിക്കുന്നത്.
സോഷ്യോ പൊളിറ്റിക്കൽ പ്രമേയത്തിലിറങ്ങുന്ന ഒരു ചിത്രം കൂടിയാണിത്. ഇന്ത്യൻ കോൺസ്റ്റിറ്റൂഷൽ നിയമത്തിലെ ഫ്രീഡം ഓഫ് എക്സ്പ്രഷൻ എന്ന ഭാഗം വിശദമായി പരാമർശിക്കുന്ന ഭാഗമാണ് ആർട്ടിക്കിൾ 19(1)(എ). ഈ പേരിലിറങ്ങുന്ന ആദ്യ ചിത്രം കൂടിയാണിത്. കഴിഞ്ഞ വർഷം ലോക്ക് ഡൌണിന് ശേഷമാണ് സിനിമയുടെ ഷൂട്ടിംഗ് നടത്തിയത്.
സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ നടന്നുകൊണ്ടിരിക്കുകയാണെന്നും ഉടൻ തന്നെ സിനിമ ഏതെങ്കിലും ഒരു സ്ട്രീമിങ്ങ് പ്ലാറ്റ്ഫോമിലൂടെ പുറത്തിറക്കുമെന്നും ചിത്രത്തിൻറ്റെ സംവിധായിക ഇന്ദു വി എസ് പറഞ്ഞു. വിജയ് സേതുപതി നായകനായ തുഗ്ലക് ദർബാർ എന്ന ചിത്രവും ഒടിടി പ്ലാറ്റ്ഫോമിലാണ് റിലീസ് ചെയ്യുന്നത്. ഈ ചിത്രത്തിൻറ്റെ സംഗീത സംവിധായകൻ ഗോവിന്ദ് വസന്തയാണ്. 96 എന്ന ചിത്രത്തിനുശേഷം വിജയ് സേതുപതിയും ഗോവിന്ദ് വസന്തയും ഒരുമിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. സിനിമാറ്റോഗ്രഫി മനേഷ് മാധവനാണ് നിർവ്വഹിക്കുന്നത്.