പ്രിയംവദ കൃഷ്ണനെ നായികയാക്കി സാദിഖ് നെല്ലിയോട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അപർണ ഐ.പിഎസ്. കുറ്റാന്വേഷണമാണ് സിനിമയുടെ പ്രമേയം. ലാസി എൻറ്റർടൈൻമെൻറ്റിൻറ്റെ ബാനറിൽ വി എം ലത്തീഫ് നിർമ്മിക്കുന്ന ചിത്രത്തിൻറ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ ഒമർ ലുലു, ഇർഷാദ്, സന്തോഷ് കീഴാറ്റൂർ, അനു സിത്താര, സുരഭി ലക്ഷ്മി, കാർത്തിക്ക് പ്രസാദ്, നവാസ് വള്ളിക്കുന്ന് ലച്ചു അന്ന രാജൻ ഡയാന തുടങ്ങി നിരവധി സിനിമാ താരങ്ങൾ ചേർന്ന് പുറത്തിറക്കിയിരുന്നു. സിനിമയിൽ അപർണ ഐ.പി.എസ് എന്ന കഥാപാത്രത്തെയാണ് സംസ്ഥാന പുരസ്കാര ജേതാവായ പ്രിയംവദ കൃഷ്ണൻ അവതരിപ്പിക്കുന്നത്. പ്രിയംവദയ്ക്ക് പുറമേ സിനിമയിൽ നീനാ കുറുപ്പ്, അഖിൽ പ്രഭാകർ, വിനോദ് കോവൂർ, ബിനോയ്, സതീഷ് അമ്പാടി, പ്രവീൺ, ഡിസ്നി ജെയിംസ്, പ്രകാശ് പയ്യാനിക്കൽ, രഞ്ജിനി മുരളി, ദേവി കൃഷ്ണ, ബെനി സുമിത്ര, ഹർഷ അരുൺ, വർമ്മ ജി, നിഷാദ് കല്ലിങ്ങൽ തുടങ്ങീ നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്. ചിത്രം ഉടൻ തന്നെ റിലീസിനെത്തുമെന്നാണ് സൂചന.
സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് സാദിഖ് സുധിയാണ്. ഛായാഗ്രഹണം ക്രിസ്റ്റി ജോർജ്, എഡിറ്റിംങ് അരുൺ, സംഗീത സംവിധാനം തേജ് മെർവിൻ, കല മുരളി ബേപ്പൂർ, മേക്കപ്പ് ഷിജി താനൂർ, വസ്ത്രാലങ്കാരം നിഖിൽ ഹാക്ക്, വാർത്താപ്രചരണം എ എസ് ദിനേശ് എന്നിവർ നിർവ്വഹിക്കുന്നു.
ലാസി എൻറ്റർടൈൻമെൻറ്റ്സിൻറ്റെ രണ്ടാമത്തെ ചിത്രത്തിൻറ്റെ ഷൂട്ടിംങ് ഉടൻ ആരംഭിക്കുമെന്നാണ് സൂചന. തേപ്പ് എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം സെപ്റ്റംബറിൽ ആരംഭിക്കും. വിനോദ് കോവൂരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയിലെ മറ്റ് താരങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ ഒന്നും ഇതുവരെയും പുറത്ത് വിട്ടിട്ടില്ല.