ബോളിവുഡ് താരം, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻറ്റെ ഭാര്യ എന്നീ നിലകളിൽ ജനങ്ങൾക്ക് വളരെ പ്രിയപ്പെട്ട ആളാണ് അനുഷ്ക ശർമ്മ. സമൂഹ മാധ്യമങ്ങളിൽ വളരെ സജാവമായിട്ടുള്ള ആളാണ് അനുഷ്ക. കുടുംബവും ഒത്തുള്ള ചിത്രങ്ങളും മറ്റും അനുഷ്ക ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മകൾ വാമിഖയും ഒത്തുള്ള ചിത്രങ്ങളും അനുഷ്ക പോസ്റ്റ് ചെയ്യാറുണ്ട്. ചിത്രങ്ങളെല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്.
എന്നാൽ അനുഷ്ക അഭിനയം നിർത്തിയോ എന്ന സംശയത്തിൽ ആണ് അനുഷ്കയുടെ ആരാധകർ. മകളുടെ വരവിനു ശേഷം അനുഷ്ക തീർത്തും കുടുംബ ജീവിതത്തിലേക്ക് ഒതുങ്ങിയോ എന്ന് ആണ് ആരാധകർ ചോദിക്കുന്നത്. ഇക്കാര്യങ്ങൾ സത്യം ആണെന്ന വിധത്തിലാണ് അനുഷ്കയുടെ ഒരു പഴയ അഭിമുഖം ഇപ്പോൾ വൈറലാകുന്നത്.
“ വിവാഹം വളരെ പ്രധാനപ്പെട്ട കാര്യം ആണ്. വിവാഹം കഴിക്കണം എന്നും കുട്ടികൾ വേണമെന്നും എനിക്ക് ആഗ്രഹമുണ്ട്. വിവാഹ ശേഷം ജോലി ചെയ്യാനും എനിക്ക് താത്പര്യമില്ല.” എന്നാണ് അനുഷ്ക അഭിമുഖത്തിൽ പറഞ്ഞത്. കോഹ് ലിയുമായുള്ള വിവാഹത്തിനു മുമ്പു തന്നെ അനുഷ്ക നൽകിയ ഒരു അഭിമുഖം ആണ് ഇത്. ഈ വാക്കുകൾ ആണ് ആരാധകരുടെ ഇടയിൽ ഇപ്പോൾ ചർച്ചയാകുന്നത്.
2018 ൽ പുറത്തിറങ്ങിയ സീറോ എന്ന ചിത്രമാണ് അനുഷ്കയുടെ ഏറ്റവും ഒടുവിൽ റിലീസായ ചിത്രം. എന്നാൽ സിനിമ പ്രതീക്ഷിച്ച വിജയം കൈവരിച്ചില്ല. പിന്നീട് അനുഷ്ക നിർമ്മാതാവായി പ്രവർത്തിച്ചു. സഹോദരനുമായി ചേർന്ന് സ്വന്തമായി പ്രൊഡക്ഷൻ ഹൌസ് രൂപികരിച്ചു. ത്രില്ലർ ചിത്രം ബുൾബുൾ, പാതാൾ എന്നീ ചിത്രങ്ങൾ നിർമ്മിച്ചു. എന്നാൽ മകളുടെ ജനനത്തിനു ശേഷം ഈ മേഖലയിൽ നിന്ന് എല്ലാം വിട്ടു നിൽക്കുകയാണ് അനുഷ്ക. അതാണ് അനുഷ്ക കരിയർ അവസാനിപ്പിച്ചു എന്ന സംശയത്തിൽ ആരാധകരെ എത്തിച്ചത്.