CINEMA NEWS

അനു സിത്താരയെ കാണാൻ കാവ്യ മാധവനെപ്പോലെയെന്ന് ആരാധകർ; കേൾക്കുമ്പോൾ സന്തോഷമെന്ന് അനു സിത്താരയും

പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് അനു സിത്താര. ഹാപ്പി വെഡ്ഡിംങ് എന്ന ചിത്രത്തിലാണ് ആദ്യമായി നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. പിന്നീട് അച്ചായൻസ്, ക്യാപ്റ്റൻ, മണിയറയിലെ അശോകൻ, രാമൻറ്റെ ഏദേൻതോട്ടം, നീയും ഞാനും തുടങ്ങീ നിരവധി സിനിമകളിലും നായികയായി അഭിനയിച്ചിരുന്നു. സിനിമയിൽ മാത്രമല്ല സ്റ്റേജ് ഷോകളിലും ചാനൽ പരിപാടികളിലുമെല്ലാം സജീവമാണ് അനു. ശാലീന സൌന്ദര്യവുമായി സിനിമയിൽ എത്തിയ അനു സിത്താരയെ കാവ്യ മാധവനുമായാണ് ആരാധകർ താരതമ്യപ്പെടുത്തിയത്. അനു സിത്താരയെ കാണാൻ കാവ്യ മാധവനെപ്പോലെയാണെന്നാണ് ആരാധകരുടെ അഭിപ്രായം. അങ്ങനെ കേൾക്കുമ്പോൾ സന്തോഷമാണ് തോന്നാറുള്ളത് എന്നാണ് അനു സിത്താര പറയുന്നത്. കാവ്യ മാധവരെപ്പോലെയുണ്ടല്ലോ എന്ന കമൻറ്റ് താൻ നിരവധി തവണ കേട്ടിട്ടുണ്ടെന്നും താരം വ്യക്തമാക്കി.
അനു സിത്താരയുടെ ഇഷ്ട നായികമാരിൽ ഒരാളാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ മാധവൻ ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ് നായികയായി മാറിയത്. തുടർന്ന് നിരവധി ചിത്രങ്ങളിലും നായികയായി വേഷമിട്ടിരുന്നു. ചന്ദ്രൻ ഉദിക്കുന്ന ദിക്കിലെ രാധ, പെരുമഴക്കാലത്തിലെ ഗംഗ, അനന്തഭദ്രത്തിലെ ഭദ്ര, മീശമാധവനിലെ രുഗ്മിണി തുടങ്ങീ കാവ്യ മാധവൻറ്റെ പല കഥാപാത്രങ്ങളും തനിക്ക് ഏറേ ഇഷ്ടമാണെന്നും അനു സിത്താര വ്യക്തമാക്കി. നാട്ടിലെ ഒരു ഷോപ്പ് ഉദ്ഘാടനത്തിന് ഇടയിലാണ് കാവ്യ മാധവനെ ആദ്യമായി നേരിൽ കണ്ടതെന്നും അനു സിത്താര പറഞ്ഞു.
പൊതുവേ നാടൻ വേഷങ്ങളിൽ കാണപ്പെടുന്ന അനു സിത്താര അത്തരത്തിലുള്ള വേഷങ്ങൾ ധരിക്കാനാണ് തനിക്ക് താൽപര്യമെന്നും ഗ്ലാമറസ് കഥാപാത്രങ്ങൾ സ്വീകരിക്കുന്നതിൽ താൽപര്യമില്ലെന്നും നേരത്തെ പറഞ്ഞിരുന്നു.