OTT

ഒടിടി റിലീസിനൊരുങ്ങി അന്ന ബെൻ നായികയായ പുതിയ ചിത്രം സാറാസ്

അന്ന ബെൻ, സണ്ണി വെയ്ൻ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ജൂഡ് ആൻറ്റണി ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സാറാസ്. ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ജൂലൈ 5 നാണ് ചിത്രത്തിൻറ്റെ റിലീസ്. അസോസിയേറ്റ് ഡയറക്ടർ സാറാ എന്ന കഥാപാത്രത്തെയാണ് അന്ന ബെൻ സിനിമയിൽ അവതരിപ്പിക്കുന്നത്. അന്ന ബെൻ നായികയായി ഒടിടി റിലീസിന് എത്തുന്ന ആദ്യ ചിത്രം കൂടിയാണ് സാറാസ്. ബെന്നി പി നായരമ്പലം, വിനീത് ശ്രീനിവാസൻ, അജു വർഗ്ഗീസ്, മല്ലിക സുകുമാരൻ, സിജു വിൽസൺ, ശ്രിന്ദ, പ്രശാന്ത് നായർ, ധന്യ വർമ്മ, സിദ്ദിഖ്, ജിബു ജേക്കബ്, കോട്ടയം പ്രദീപ്, വിജയകുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ക്ലാസ്മേറ്റ്സ് ഉൾപ്പെടെ നിരവധി ഹിറ്റ് സിനിമകൾ നിർമ്മിച്ച ശാന്ത മുരളിയും, പി കെ മുരളീധരനും ചേർന്നാണ് സാറാസും നിർമ്മിക്കുന്നത്.

അക്ഷയ് ഹരീഷാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മനു മഞ്ജിത്തിൻറ്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ഷാൻ റഹ്മാനാണ്. ചിത്രത്തിലെ സൂരജ് സന്തോഷ് ആലപിച്ച മേലേ വിണ്ണിൽ എന്ന് തുടങ്ങുന്ന ഗാനം നേരത്തെ പുറത്ത് വിട്ടിരുന്നു. വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും ഒരുമിച്ച് ആലപിച്ച വരവായി നീ എന്ന് തുടങ്ങുന്ന ഗാനവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാണ്.

കൊച്ചി മെട്രാ, ലുലു മോൾ, വാഗമൺ, തുടങ്ങീ നിരവധി സ്ഥലങ്ങളിലായാണ് സിനിമയുടെ ഷൂട്ടിംങ് പൂർത്തിയാക്കിയത്. ഇരുന്നൂറോളം ജൂനിയർ ആർട്ടിസ്റ്റുകളെ ഉൾപ്പെടുത്തി ഒരുക്കിയിരിക്കുന്ന ചിത്രത്തിൻറ്റെ എഡിറ്റിംങ് റിയാസ് ബാദർ, ക്യാമറ നിമിഷ് രവി, മേക്കപ്പ് റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം സമീറ സനീഷ്, കലാസംവിധാനം മോഹൻദാസ് എന്നിവർ നിർവ്വഹിക്കുന്നു.