GENERAL NEWS

സ്റ്റാർ മിസ് ഫേസ് ഓഫ് ഇന്ത്യ 2021 കിരീടം ചൂടി അഞ്ചു കൃഷ്ണ അശോക്

2021 സ്റ്റാർ മിസ് ഫേസ് ഓഫ് ഇന്ത്യ വിജയിയായി അഞ്ചു കൃഷ്ണ അശോക്. മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ചാണ് അഞ്ചു പങ്കെടുത്തത്. രാജസ്ഥാനിലെ ജയ്പൂരിൽ വച്ചായിരുന്നു മത്സരം. സ്റ്റാർ എൻറ്റർടെയ്മൻറ്റ് പ്രൊഡക്ഷൻസിൻറ്റെ മിസ് ഫേസ് ഓഫ് ഇന്ത്യ മത്സരത്തിലാണ് അഞ്ചു ടൈറ്റിൽ വിന്നറായത്. മഹാരാഷ്ട്ര സ്വദേശി കാജൽ പാവാർ  ഫസ്റ്റ് റണ്ണറപ്പും ശ്രേയ ശ്രീ സെക്കൻറ്റ് റണ്ണറപ്പുമായി. കോട്ടയം മണർകാട് ഇല്ലി വളവ് സ്വദേശി അശോക് കുമാറിൻറ്റെയും ഹർഷ വർദ്ധിനി ദേവിയുടെയും മകൾ ആണ് അഞ്ചു കൃഷ്ണ.

2016 ലെ മിസ്റ്റർ വേൾഡായ രോഹിത് കണ്ഠേൽവാൽ, 2019 ലെ ഫെമിന മിസ് ഇന്ത്യയായ സുമൻ റാവു, 2019 ലെ മിസ്സ് ഇന്ത്യ യൂണിവേഴ്സായ വർത്തിക സിംഗ് എന്നിവർ ചേർന്ന് ആണ് അഞ്ചു കൃഷ്ണയ്ക്ക് പുരസ്കാരം നൽകിയത്.

സ്റ്റാർ എൻറ്റർടെയ്മൻറ്റ് പ്രൊഡക്ഷൻസിൻറ്റെ ബാനറിൽ ഫിലിം ഫെയർ മിഡിൽ ഈസ്റ്റ് ആണ് മിസ്റ്റർ ഫേസ് ഓഫ് ഇന്ത്യ സംഘടിപ്പിച്ചത്. ലോകേഷ് ശർമ്മ ആയിരുന്നു സ്റ്റാർ മിസ് ഓഫ് ഇന്ത്യയുടെ ഷോ ഡയറക്ടർ.

anju krishna asok

2018 ൽ ആണ് സ്റ്റാർ എൻറ്റർടെയ്മൻറ്റിൻറ്റെ പ്രവർത്തനം ആരംഭിക്കുന്നത്. സൌരവ് ആനന്ദ് ആണ് സ്റ്റാർ എൻറ്റർടെയ്മൻറ്റിൻറ്റെ സ്ഥാപകൻ. ബ്യൂട്ടി പേജൻറ്റുകളിലൂടെയും ഫാഷൻ ഷോകളിലൂടെയും മോഡലിംഗിൽ താത്പര്യമുള്ള യുവതി യൂവാക്കൾക്ക് അവസരം നൽകുക ആണ് സ്റ്റാർ എൻറ്റർടെയ്മൻറ്റിൻറ്റെ പ്രധാന ഉദ്ദേശ്യം.