GENERAL NEWS

ശരിക്കുള്ള സ്വഭാവം എനിക്കല്ലേ അറിയൂ, അത് അറിഞ്ഞാൽ പിന്നെ ആരും ഉണ്ടാകില്ല. ദുൽഖറിനെക്കുറിച്ച് അമാൽ.

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരം ആണ് ദുൽഖർ സൽമാൻ. നിരവധി ആരാധകരും താരത്തിന് ഉണ്ട്. ദുൽഖറിൻറ്റെ ചെറുപ്പം മുതലുള്ള കാര്യങ്ങൾ തുടങ്ങി പഠിച്ചതും വളർന്നതും സിനിമയിൽ എത്തിയതുമെല്ലാം ആരാധകർക്ക് അറിയാം. സമൂഹ മാധ്യമങ്ങളിലും നിരവധി ആരാധകരുള്ള താരമാണ് ദുൽഖർ സൽമാൻ.

എന്നാൽ ദുൽഖറിൻറ്റെ ശരിക്കുള്ള സ്വഭാവം എന്താണെന്ന് അറിഞ്ഞാൽ ഒരു ആരാധകർ പോലും ഉണ്ടാകില്ല എന്നാണ് ദുൽഖറിൻറ്റെ ജീവിതസഖി അമാൽ പറയുന്നത്. ഇന്ത്യ ഗ്ലീഡ്സിന് നൽകിയ അഭിമുഖത്തിൽ ദുൽഖർ തന്നെ ആണ് ഇക്കാര്യം വെളുപ്പെടുത്തിയത്.

സിനിമയിൽ എത്തി നാല്, അഞ്ചു വർഷം കഴിഞ്ഞ ശേഷവും ഞങ്ങൾ പുറത്തുപോകുമ്പോൾ ആരെങ്കിലും എനിക്കൊപ്പം ഫോട്ടോ എടുക്കാൻ വന്നാൽ അമാൽ ഉടനെ കൊതുകത്തോടെ ചോദിക്കും എന്തിനാണ് അവർ നിനക്കൊപ്പം ഫോട്ടോ എടുക്കാൻ വരുന്നതെന്ന്. അപ്പോൾ ഞാൻ ഒരു നടനല്ലേ, അവർ എന്നെ തിരിച്ചറിയുന്നതു കൊണ്ട് എനിക്കൊപ്പം ഫോട്ടോ എടുക്കാൻ വരുന്നതാണെന്ന് ഞാൻ മറുപടി പറയും. അപ്പോൾ അമാൽ പറയും ഹൊ ദൈവമേ, ഞാൻ മറന്നുപോയി എന്ന്. അമാൽ അങ്ങനെയാണ്.

എന്നെ ശരിക്കും അറിയാവുന്നത് അമാലിന് മാത്രമാണ്. എനിക്ക് കുറെ ഗേൾസ് ഫാൻസ് ഉണ്ട്. അവർ എനിക്ക് അയച്ച മെസേജുകൾ ഒക്കെ നോക്കൂ എന്ന് പറഞ്ഞാൽ അമാൽ പറയും സത്യം എന്താണെന്ന് എനിക്കല്ലേ അറിയൂ എന്ന്. അവർ നിങ്ങളുടെ ശരിക്കുള്ള സ്വഭാവം അറിയുകയാണെങ്കിൽ പിന്നെ ഒരു ആരാധികമാരും ഉണ്ടാകില്ല എന്ന്. മറ്റുള്ളവർ കാണുന്നത് എൻറ്റെ നല്ല വശം മാത്രമാണ്. യഥാർത്ഥ ജീവിതത്തിൽ ഞാൻ അതിൻറ്റെ ഓപ്പസിറ്റ് ആണ്. അത് അമാലിന് മാത്രം അറിയാവുന്ന കാര്യമാണ്.