CINEMA NEWS

അല്ലു അർജുൻറ്റെ മകൾ സിനിമയിലേക്ക്, സന്തോഷം പങ്കുവച്ച് താരം.

തെന്നിന്ത്യ മുഴുവൻ എറെ ആരാധകരുള്ള താരം ആണ് അല്ലു അർജുൻ. അല്ലു അർജുൻറ്റെ ചിത്രങ്ങളെല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. ആര്യ എന്ന ചിത്രത്തിലൂട ആണ് അല്ലു അർജുൻ മലയാളികൾക്ക് പ്രിയങ്കരനായി മാറിയത്. സോഷ്യൽ മീഡിയയിൽ എല്ലാം വളരെ സജീവമായിട്ടുള്ള ആളാണ് അല്ലു അർജുൻ. മക്കളുടെയും ഫാമിലിയിലെയും വിശേഷങ്ങളെല്ലാം സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുമുണ്ട്.

ഇപ്പോഴിതാ അല്ലു അർജുൻറ്റെ മകൾ അല്ലു അർഹയും അഭിനയ രംഗത്തേക്ക് കടന്നുവരുകയാണ്. ശാകുന്തളം എന്ന ചിത്രത്തിലൂടെ ആണ് അല്ലു അർഹ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. അല്ലു അർജുൻ തന്നെ ആണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. പുതിയ വാർത്തകയും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.“അല്ലു കുടുംബത്തിലെ നാലാം തലമുറയിൽ നിന്ന് ഒരാൾ അഭിനയ രംഗത്തേക്ക് കടന്നു വരുകയാണ്. ഇത് അല്ലു കുടുംബത്തിന് ഒരു അഭിമാന നിമിഷം ആണ്. അല്ലു അർഹ ശാകുന്തളം എന്ന ചിത്രത്തിലൂടെ ആണ് അഭിനയത്തിന് തുടക്കം കുറിക്കുന്നത്. എൻറ്റെ മകൾക്ക് ഈ നല്ല അവസരം നൽകിയതിന് ഗുണശേഖറിന് ഒരുപാട് നന്ദി.” എന്ന് ആണ് അല്ലു അർജുൻ ഫേസ്ബുക്കിൽ കുറിച്ചത്.

രുദ്രാമാദേവി എന്ന ചിത്രത്തിൻറ്റെ സംവിധായകൻ ഗുണശേഖർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാളിദാസ കൃതിയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ശകുന്തളയുടെ വീക്ഷണക്കോണിൽ ആണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിൽ ഭരത രാജകുമാരി ആയാണ് അല്ലു അർഹ എത്തുന്നത്. സാമന്ത അക്കിനേനി ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അല്ലു അർജുൻറ്റെ മകൾ ആദ്യമായി സ്ക്രീനിൽ എത്തുന്നതു കൊണ്ട് തന്നെ ഏറെ കാത്തിരിപ്പിൽ ആണ് ആരാധകർ.