CINEMA NEWS

കോൾഡ് കേസ് സിനിമ വിശേഷങ്ങൾ പങ്കുവെച്ച് നടി അതിഥി ബാലൻ.

പൃഥിരാജിനെ നായകനാക്കി നവാഗതനായ തനു ബാലക് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് കോൾഡ് കേസ്. ഏറേ നാളുകൾക്ക് ശേഷം പൃഥിരാജ് പോലീസ് വേഷത്തിൽ എത്തിയ ചിത്രം ആമസോൺ പ്രൈമിലൂടെയാണ് റിലീസ് ചെയ്യുന്നത്. അരുവി, കുട്ടി സ്റ്റോറി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ നടി അതിഥി ബാലനാണ് സിനിമയിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റായാണ് താരം സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. ഇപ്പോഴിതാ കോൾഡ് കേസ് മൂവി വിശേഷങ്ങൾ തൻറ്റെ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം.

“ചെറുപ്പം തൊട്ടേ ഞാൻ MOLLYWOOD സിനിമകളുടെ ഫാനാണ്. പൃഥിരാജ് സാറിൻറ്റെയും ഫാനാണ്. ഈ സ്ക്രിപ്റ്റ് കേട്ടപ്പോൾ ഏറേ ഇൻഡ്രസ്റ്റിങ് ആയിരുന്നു. രണ്ട് ജോണറിലാണുള്ളത്. ഹൊറർ, ഇൻവെസ്റ്റിഗേറ്റീവ് നല്ല മിക്സ് ആയിരുന്നു. അതിനാൽ ഇങ്ങനെ ഒരു അവസരം കിട്ടിയപ്പോൾ അഭിനയിച്ചു. ഈ സിനിമയ്ക്കായി അത്ര റിഹേഴ്സൽ ചെയ്തിരുന്നില്ല. ഇതിലെ എൻറ്റെ ക്യാരക്ടർ ഒരു ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റാണ്. പക്ഷേ ഈ സിനിമയിൽ പ്ലോട്ടാണ് പ്രധാനം, ക്യാരക്ടറിനേക്കാളും. അതിലെ ഓരോ കഥാപാത്രങ്ങളാണ് ഞങ്ങൾ. പ്ലോട്ടാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്. അതിനാൽ തന്നെ ഇത്തരത്തിലൊരു റോളിൽ നിന്ന് ക്യാരക്ടർ ക്രിയേറ്റ് ചെയ്ത് സിനിമയിൽ അഭിനയിക്കേണ്ടിവന്നില്ല. ഈ ചലഞ്ചിങ് സമയത്ത് സിനിമ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്നതാണ് ബെസ്റ്റ് ഓപ്ഷൻ എന്ന് തോനുന്നു. പിന്നെ വ്യക്തിപരമായി പറയുകയാണെങ്കിൽ ഞാൻ ചെയ്ത ആദ്യ സിനിമ അരുവി തീയേറ്ററിൽ റീച്ച് ആയെങ്കിലും കൂടുതൽ റീച്ച് ആയത് ഒടിടിയിലൂടെയാണ്. അതിനാൽ ഇത് എനിക്ക് വ്യക്തിപരമായി നേട്ടമാണ്. എന്നാലും ഹൊറർ ത്രില്ലർ സബ്ജട് സിനിമ തിയേറ്ററിൽ സൌണ്ട് എഫക്ടോടെ കാണുമ്പോഴാണ് ഏറേ നല്ലത്. “

നിവിൻ പോളി നായകനായി എത്തുന്ന പടവെട്ട്, ശാകുന്തളം എന്നിവയാണ് ഇനി റിലീസ് ചെയ്യാനുള്ള അതിഥിയുടെ സിനിമകൾ.

അഭിനയം മോശമാണെന്ന് പറഞ്ഞ് പലതവണ ലൊക്കേഷനിൽ നിന്നും മാറ്റിനിർത്തിയിട്ടുണ്ട് : ജോജു ജോർജ്