GENERAL NEWS

20 ദിവസംകൊണ്ട് ഉണ്ടായ അത്ഭുതം പങ്കുവെച്ച് വീണാ നായർ.

മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് വീണാ നായർ. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരേ പോലെ തിളങ്ങി നിൽക്കുന്ന ഒരു അഭിനയത്രിയും നർത്തകിയും ആണ് വീണ നായർ. മിനിസ്ക്രീൻ പരമ്പരകളിലൂടെയാണ് വീണ തൻറ്റെ അഭിനയജീവിതം തുടങ്ങിയത്. എൻറ്റെ മകൾ, ജാഗ്രത, തട്ടീം മുട്ടീം തുടങ്ങി നിരവധി പരമ്പരകളിൽ അഭിനയിച്ചു. തുടർന്ന് വെള്ളിമൂങ്ങ, മറിയം മുക്ക്, ആട് പുലിയാട്ടം, വെൽക്കം ടു സെൻട്രൽ ജയിൽ തുടങ്ങി നിരവധി സിനിമകളിലും വേഷമിട്ടു. ബിഗ് ബോസ് മലയാളം സീസൺ 2 ലെ ഒരു മികച്ച മത്സരാർത്ഥി കൂടിയായിരുന്നു വീണ.
ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത് വീണയുടെ ഫിറ്റ്നസ് വീഡിയോകളാണ്.

20 ദിവസങ്ങൾകൊണ്ട് 7 കിലോയോളം ഭാരമാണ് കുറച്ചിരിക്കുന്നത്. ഡയറ്റ് തുടങ്ങുന്നതിന് മുമ്പ് 91 കിലോ ആണ് ഉണ്ടായിരുന്നത്. എന്നാൽ 20 ദിവസങ്ങൾക്ക് ശേഷം 84 കിലോ ആയിരിക്കുന്നു. വളരെ അത്ഭുതവും സന്തോഷവുമാണ് താരത്തിന്. ഫിറ്റ്ട്രീറ്റ് കപ്പിൾസാണ് താരത്തിന് ഫിറ്റ്നസ് പരിശീലനം നൽകുന്നത്. വളരെ നല്ല ട്രയ്നേഴ്സ് ആണെന്നും താൻ പൂർണ്ണ സംതൃപ്തയാണെന്നും താരം പറഞ്ഞു. മധുരമുള്ളതും എണ്ണയിൽ വറുത്തതുമായ എല്ലാ ഭക്ഷണങ്ങളും ഒഴിവാക്കി, ഗോതമ്പും ഓട്സുമാണ് ഇപ്പോൾ കഴിക്കുന്നതെന്നും താരം പറഞ്ഞു. രാവിലെ എഴുന്നേൽക്കുമ്പോൾ ഉലുവാ വെള്ളവും, ഇടയ്ക്ക് അയമോദക വെള്ളവും കുടിക്കുന്നുമെന്നും വീണ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. കൂടാതെ തൻറ്റെ വർക്ഔട്ട് വീഡിയോകളും പങ്കുവെച്ചിരിക്കുകയാണ് താരം. തന്നെപ്പോലെ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു പ്രചോദനം ആകാൻ വേണ്ടിയാണ് ഈ വീഡിയോകൾ പങ്കുവയ്ക്കുന്നതെന്നും വീണ പറഞ്ഞു. നിരവധി താരങ്ങളും വീണയ്ക്ക് അഭിനന്ദനങ്ങളുമായി എത്തിയിട്ടുണ്ട്. ആര്യ, സാധിക വേണുഗോപാൽ എന്നിവരും വീണയുടെ പോസ്റ്റിന് കമൻറ്റു ചെയ്തിട്ടുണ്ട്.