MOLLYWOOD

മോഹൻലാൽ – ജീത്തു ജോസഫ് ചിത്രം 12 th മാൻ ഡയറക്ട് ഒടിടി റിലീസിന്.

ദൃശ്യം 2 ന് ശേഷം മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം 12 th മാൻ ഡയറക്ട് ഒടിടി റിലീസിലേക്ക്. മോഹൻലാൽ തന്നെ ആണ് ഈ വാർത്ത സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ആണ് ചിത്രം റിലീസ് ചെയ്യുന്നത്. എന്നാൽ ചിത്രത്തിൻറ്റെ റിലീസ് തീയതി ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. ചിത്രം വൈകാതെ തന്നെ റിലീസ് ചെയ്യുമെന്നാണ് മോഹൻലാൽ അറിയിച്ചിരിക്കുന്നത്.

കെ ആർ കൃഷ്ണകുമാർ ആണ് ചിത്രത്തിൻറ്റെ തിരക്കഥ ഒരുക്കുന്നത്. ദൃശ്യം പോലെ തന്നെ ഒരു ത്രില്ലർ ചിത്രമാണ് 12 th മാനും എന്നാണ് സൂചന. ആശീർവാദ് സിനിമാസിൻറ്റെ ബാനറിൽ ആൻറ്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. അനുശ്രീ, ഷൈൻ ടോം ചാക്കോ, അദിതി രവി, സൈജു കുറിപ്പ്, വീണ നന്ദകുമാർ, ശിവദ നായർ തുടങ്ങി നിരവധി താരങ്ങൾ ആണ് ചിത്രത്തിൽ അണിനിരക്കുന്നത്.

സതീഷ് കുറുപ്പ് ആണ് ചിത്രത്തിൻറ്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. രാജീവ് കോവിലകം ആണ് ചിത്രത്തിൻറ്റെ കലാസംവിധായകൻ. ലിൻറ്റ ജീത്തു ആണ് ചിത്രത്തിൻറ്റെ കോസ്റ്റ്യൂം ഡിസൈനർ. ജീത്തു ജോസഫും മോഹൻലാൽ വീണ്ടും ഒന്നിക്കുമ്പോൾ ഏറെ പ്രതീക്ഷയോടെ ആണ് ആരാധകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. വീണ്ടും ഒരു ത്രില്ലർ ചിത്രം കാണാനുള്ള ആവേശത്തിൽ ആണ് ആരാധകർ. പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധ നേടിയ ചിത്രം ആണ് 12 th മാൻ.
അതേസമയം നെയ്യാറ്റിൻകര ഗോപൻറ്റെ ആറാട്ട് ആണ് മോഹൻലാലിൻറ്റെ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ബി ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.